കോട്ടയം: 95-ൽ അധികം സീറ്റുകള്‍ നേടി കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ. കേരള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത സ്പെഷല്‍ തെരഞ്ഞെടുപ്പു അവലോകന യോഗം കോട്ടയം ടി.എം. ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം.സി. സെബാസ്റ്റ്യന്‍, ബാബു വലിയവീടന്‍, വി.ഡി. ജോസഫ്, കെ.ആര്. ഗിരിജന്‍, ചിരട്ടക്കോണം സുരേഷ്, പി.എസ്. ജയിംസ്, കരുമം സുന്ദരേശന്, കല്ലട ഫ്രാന്‍സിസ്, സി. വീരാന്‍കുട്ടി, ഇ.എം. മൈക്കിള്‍, ടോമി വേദഗിരി, ആര്. രാജശേഖരന്‍പിള്ള, തങ്കച്ചന് വാഴച്ചിറ, പി.എം. ഏലിയാസ്, വി.ഡി. ഉലഹന്നാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.